പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി
Tuesday, October 15, 2024 2:06 AM IST
തിരുവനന്തപുരം: ബിജെപി - യുവമോർച്ച പ്രവർത്തകർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഒൗദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിന്റെ ഗേറ്റിനു മുന്നിൽ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
സമാന രീതിയിലുള്ള ഫ്ളെക്സ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാൻ ശ്രമിച്ച ബിജെപി - യുവമോർച്ച പ്രവർത്തകരെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു.
എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബിജെപി- യുവമോർച്ച പ്രവർത്തകർക്കു പ്രവേശിക്കാൻ അവസരമൊരുക്കി കൊടുക്കുകയാണു പോലീസ് ചെയ്തത്.
സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും സുരക്ഷാ സംവിധാനത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.