ചാണ്ടി ഉമ്മന്റെ അതൃപ്തി പരിശോധിക്കും: തിരുവഞ്ചൂർ
Wednesday, December 11, 2024 1:22 AM IST
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തന്നെ മാറ്റിനിര്‍ത്തിയെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അതൃപ്തിക്ക് പിന്നില്‍ എന്തെന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നും അതുകൊണ്ട് ആ വിഷയം അവസാനിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
ചാണ്ടി ഉമ്മനുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താന്‍. ചാണ്ടിയെ പോലുള്ള ഒരാളുടെ മനസിനു വിഷമം ഉണ്ടായെങ്കില്‍ ആ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.