അജയ് ഭൂഷൺ പാണ്ഡേ റവന്യു സെക്രട്ടറി
Sunday, November 18, 2018 2:25 AM IST
ന്യൂഡൽഹി: യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജയ് ഭൂഷൺ പാണ്ഡേയെ കേന്ദ്ര റവന്യു സെക്രട്ടറിയായി നിയമിച്ചു.
ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധ്യ വഹിച്ചുവരുന്ന പദവിയാണിത്. ഡിസംബർ ഒന്നിനു പാണ്ഡേ ചുമതലയേൽക്കും.