പ്രണാബിന്റെ പുത്രൻ ജംഗിപുരിൽ
Wednesday, March 20, 2019 12:19 AM IST
മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ പുത്രൻ അഭിജിത് മുഖർജി പശ്ചിമബംഗാളിലെ ജംഗിപുർ സീറ്റിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർഥിയാകും. പ്രണാബ് മുഖർജി രാഷ്ട്രപതിയായതിനെത്തുടർന്ന് അഭിജിത് ജംഗിപുരിൽ ജയിച്ചുവരികയായിരുന്നു.
ഇടതുമുന്നണിയുമായുള്ള ചർച്ച സംസ്ഥാന തലത്തിൽ പരാജയപ്പെട്ടതിനെത്തുടർന്നു ബംഗാളിലെ 11 സീറ്റുകളിലേക്കു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ പിസിസി പ്രസിഡന്റ് അധീർ അഞ്ജൻ ചൗധരിയെ ബെഹറാംപുരിലും പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യ ദീപ ദാസ് മുൻഷിയെ റായ്ഗഞ്ചിലും നിർത്തി.