ശ്രീനഗർ, ജമ്മു മേയർമാർക്ക് സഹമന്ത്രിപദവി
Thursday, August 22, 2019 1:25 AM IST
ജമ്മു: കാഷ്മീരിലെ ശ്രീനഗർ, ജമ്മു മേയർമാർക്ക് സഹമന്ത്രി പദവി നല്കി. അഡീഷണൽ സെക്രട്ടറി സുഭാഷ് ഛിബർ ആണ് ഉത്തരവിറക്കിയത്. 13 വർഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണു നഗരസഭാ തെരഞ്ഞെടുപ്പ് നടന്നത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് ജുനൈദ് മാട്ടു ആണു ശ്രീനഗർ മേയർ. ബിജെപി നേതാവ് മോഹൻ ഗുപ്തയാണു ജമ്മു മേയർ.