ചിദംബരവുമായി ഗുലാം നബിയും അഹമ്മദ് പട്ടേലും കൂടിക്കാഴ്ച നടത്തി
Thursday, September 19, 2019 12:36 AM IST
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ ധനമന്ത്രി പി. ചിദംബരവുമായി മുതിർന്ന കോണ്ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ എന്നിവർ കൂടിക്കാഴ്ച നടത്തി. ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിനൊപ്പം ഇന്നലെ രാവിലെയാണ് നേതാക്കൾ തിഹാർ ജയിലിലെത്തി ചർച്ച നടത്തിയത്.