കാഷ്മീരിൽ ബിഡിസി തെരഞ്ഞെടുപ്പിൽ 397 സ്ഥാനാർഥികൾ മാത്രം
Monday, October 14, 2019 12:07 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ബ്ലോ​​​ക്ക് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്ക് മ​​​ത്സ​​​രി​​​ക്കാ​​​ൻ രം​​​ഗ​​​ത്തു​​​ള്ള​​​ത് 397 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ത്രം. നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ്, കോ​​​ൺ​​​ഗ്ര​​​സ്, പി​​​ഡി​​​പി എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ഹി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​വ​​​ണ സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ-101. ബാ​​​രാ​​​മു​​​ള്ള​​​യി​​​ൽ 90 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.