വ്യോമസേന ഹെലികോപ്റ്റർ മിസൈലേറ്റ് തകർന്ന സംഭവം: രണ്ട് ഓഫീസർമാർക്കെതിരേ കോർട്ട് മാർഷൽ
Tuesday, October 15, 2019 12:22 AM IST
ന്യൂഡൽഹി: വ്യോമസേന ഹെലികോപ്റ്റർ ഇന്ത്യയുടെതന്നെ മിസൈലേറ്റു തകർന്ന സംഭവത്തിൽ രണ്ട് ഓഫീസർമാർക്കെതിരേ കോർട്ട് മാർഷൽ നടപടി സ്വീകരിക്കും.
ഫെബ്രുവരി 27നു ശ്രീനഗറിനു സമീപം ബദ്ഗാമിൽ എംഐ 17 ഹെലികോപ്റ്റർ തകർന്ന് ആറു വ്യോമസേനാംഗങ്ങളടക്കം ഏഴു പേർ മരിച്ച സംഭവത്തിലാണു നടപടി.
ഗ്രൂപ്പ് ക്യാപ്റ്റൻ, വിംഗ് കമാൻഡർ എന്നിവർക്കെതിരേയാണു കോർട്ട് മാർഷൽ നടപിടി സ്വീകരിക്കുക. ഇതിനു പുറമേ രണ്ട് എയർ കമാൻഡോകൾ, രണ്ട് ഫ്ലൈറ്റ് ലഫ്നന്റുമാർ എന്നിവർക്കെതിരേ ഭരണതലത്തിലുള്ള നടപടിയുണ്ടാകും.