സൈനിക് സ്കൂളുകളിൽ പെൺകുട്ടികളും
Friday, October 18, 2019 11:23 PM IST
ന്യൂഡൽഹി: സൈനിക് സ്കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. 2021-22 അധ്യയനവർഷം മുതൽ ഘട്ടംഘട്ടമായി പെൺകുട്ടികൾക്കു പ്രവേശനം നൽകുന്നതിനു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി.
മിസോറമിലെ ഛിംഗ്ഛിപ് സൈനിക് സ്കൂളിൽ രണ്ടുവർഷം മുന്പ് പരീക്ഷണാടിസ്ഥാനത്തിൽ പെൺകുട്ടികൾക്കു പ്രവേശനം നൽകിയിരുന്നു. ഇതു വിജയകരമാണെന്നു കണ്ടതോടെയാണു പുതിയ തീരുമാനം.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും വേണ്ടത്ര സ്ത്രീ അധ്യാപകരെ നിയമിക്കുകയും ചെയ്യുന്നതനുസരിച്ചാകും പെൺകുട്ടികൾക്ക് ഓരോ സ്കൂളിലും പ്രവേശനം നൽകുക.