കർണാടക എംഎൽഎയെ കുത്താൻ അയൽവാസി ശ്രമിച്ചു
Friday, October 18, 2019 11:38 PM IST
ബംഗളൂരു:കർണാടകയിലെ കോൺഗ്രസ് എംഎൽഎ ബൈരാതി സുരേഷിനെ അയൽവാസി കുത്താൻ ശ്രമിച്ചു. സുരേഷിന്റെ കാറിലേക്ക് തന്റെ ബൈക്ക് ഇടിച്ചുകയറ്റിയ അയൽവാസിയായ ശിവകുമാർ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. എംഎൽഎയുടെ ഗൺമാനും നാട്ടുകാരും ചേർന്ന് ശിവകുമാറിനെ പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തു. ഹെബ്ബൽ എംഎൽഎയായ സുരേഷിന്റെ വീടിന് എതിർവശത്താണു ശിവകുമാറിന്റെ വീട്.