ഏതു ബട്ടൺ വേണമെങ്കിലും അമർത്തൂ, വോട്ട് ബിജെപിക്കു ലഭിക്കും; എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ
Monday, October 21, 2019 12:29 AM IST
ജിന്ദ്: വോട്ടിംഗ് മെഷീനിലെ ഏതു ബട്ടൺ വേണമെങ്കിലും അമർത്തൂ, വോട്ട് ബിജെപിക്കു ലഭിക്കുമെന്ന ഹരിയാനയിലെ ബിജെപി എംഎൽഎയും സ്ഥാനാർഥിയുമായ ബക്ഷിഷ്സിംഗ് വിർകിന്റെ പ്രസ്താവന വിവാദത്തിൽ. അസന്ദ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് സിംഗ്. നിങ്ങൾ ഇന്ന് ഒരു തെറ്റു ചെയ്താൽ, അഞ്ചു വർഷത്തേക്ക് ദുഃഖിക്കേണ്ടിവരും.
ആരെല്ലാം ആർക്കൊക്കെയാണോ വോട്ടു ചെയ്യുന്നത് എന്നു ഞങ്ങൾക്ക് അറിയാം. വോട്ടിംഗ് മെഷീനിലെ ഏതെങ്കിലും ബട്ടണിൽ അമർത്തൂ, നിങ്ങളുടെ വോട്ട് ബിജെപിക്കു ലഭിക്കും- എന്നു സിംഗ് പറയുന്നു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയെത്തുടർന്ന് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി.