ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം
Wednesday, November 20, 2019 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ട​ക്ക​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. നേ​പ്പാ​ളി​ലെ ഡ​യ്‌ലേക് ജി​ല്ല​യി​ലാ​ണു പ്ര​ഭ​വ​കേ​ന്ദ്രം.

റി​ക്ട​ർ സ്കെ​യി​ലി​ൽ 5.3 രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​നം 20 സെ​ക്ക​ൻ​ഡോ​ളം നീ​ണ്ടു. ച​ണ്ഡി​ഗ​ഡ്, നോ​യി​ഡ, ഗു​രു​ഗ്രാം, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ്, ല​ക്നോ, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ല്ല രീ​തി​യി​ൽ ച​ല​ന​മു​ണ്ടാ​യി. ല​ക്നോ​യി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ വീ​ടു​വി​ട്ട് വെ​ളി​യി​ലേ​ക്ക് ഓ​ടി​യ​ത് ഭീ​തി പ​ര​ത്തി. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.