ആന്ധ്രയിൽ ബിജെപി- ജനസേന സഖ്യം
Friday, January 17, 2020 12:35 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ ബിജെപിയും ജനസേനയും സഖ്യം രൂപവത്കരിച്ചു. ജനസേനാ തലവൻ പവൻ കല്യാൺ, ബിജെപി സംസ്ഥാന പ്രസിഡന്റ് കന്ന ലക്ഷ്മി നാരായണ എന്നിവർ വിജയവാഡയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സഖ്യപ്രഖ്യാപനം.
ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിൽ മത്സരിക്കുമെന്നും 2024 പൊതു തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും പവൻ കല്യാണും ലക്ഷ്മി നാരായണയും പറഞ്ഞു.
ടിഡിപിയുമായി യാതൊരു ധാരണയുമുണ്ടാക്കില്ലെന്ന് ആന്ധ്രയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനിൽസ ദേവ്ധർ പറഞ്ഞു. ഏതാനും ദിവസം മുന്പ് ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുമായി പവൻ കല്യാൺ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.