നിർഭയ കേസ്: വധശിക്ഷ ഫെബ്രുവരി ഒന്നിന്
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: നിർഭയ കേസിൽ നാലു പ്രതികൾക്കുമെതിരേ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറിനു ശിക്ഷ നടപ്പിലാക്കാനാണ് പുതിയ വാറണ്ട്. പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി ഇന്നലെ തള്ളിയതിനു പിന്നാലെയാണ് സെൻഷൻസ് ജഡ്ജി സതീഷ് അറോറയുടെ നടപടി. അതേസമയം, പ്രതികളിൽ ഒരാളായ പവൻ ഗുപ്ത വീണ്ടും സുപ്രീംകോടതിയിൽ ഹർജി നൽകി.