പ്രയാഗ് രാജ്: യുപി സർക്കാരിന് നോട്ടീസ്
Monday, January 20, 2020 11:34 PM IST
ന്യൂഡൽഹി: അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയതിനെതിരേ നൽകിയ ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതി നോട്ടീസ്.
അലഹാബാദ് ഹെറിറ്റേജ് സൊസൈറ്റി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അലഹാബാദ് എന്ന പേര് മാറ്റുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം. നഗരത്തിന്റെ പേര് മാറ്റിയതിനെതിരേ നൽകിയ ഹർജി നേരത്തെ ഉത്തർപ്രദേശ് ഹൈക്കോടതിയുടെ അലഹാബാദ് ബെഞ്ച് തള്ളിയിരുന്നു.