ആസാമിലെ പൗരത്വ രജിസ്റ്റർ: കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
Tuesday, January 28, 2020 12:13 AM IST
ന്യൂഡൽഹി: ആസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയപ്പോൾ 2000 ഭിന്നലിംഗക്കാരെ പുറത്താക്കിയെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നോട്ടീസ് അയച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് ആസാമിൽ ആദ്യമായി ജഡ്ജിയായ സ്വാതി ബിദാൻ ബാരുഹ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
പുരുഷനെന്നോ സ്ത്രീയെന്നോ കണക്കാക്കാതെയാണ് എൻആർസി നടപടികൾ പൂർത്തിയാക്കിയതെന്നും അർഹരായവരെപ്പോലും ഭിന്നലിംഗ വിഭാഗത്തിൽനിന്ന് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. ആസാമിലെ സാന്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച കേസുകളാണ് ജഡ്ജിയായ സ്വാതി ബിദാൻ പരിഗണിക്കുന്നത്.