വോട്ടർപട്ടിക: മുസ്ലിം ലീഗ് തടസഹർജി നൽകി
Wednesday, February 19, 2020 12:27 AM IST
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കു നടത്താനുള്ള തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നതു സംബന്ധിച്ച കേസിൽ മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ തടസഹർജി നൽകി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകാനിരിക്കേയാണ് ലീഗ് ഹർജി നൽകിയത്. വിഷയത്തിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുന്പേ തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം.