ലോ കമ്മീഷനെ നിയമിക്കും
Thursday, February 20, 2020 12:38 AM IST
ന്യൂഡൽഹി: 22-ാം ലോ കമ്മീഷനെ നിയമിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. ചെയർമാനും നാലു മുഴുസമയ അംഗങ്ങളും അടങ്ങിയ കമ്മീഷനു മൂന്നു വർഷമാണു കാലാവധി. കഴിഞ്ഞ കമ്മീഷന്റെ കാലാവധി കഴിഞ്ഞ ഓഗസ്റ്റിൽ അവസാനിച്ചിരുന്നു.