ആർട്ടിക്കിൾ 371 റദ്ദാക്കില്ലെന്ന് അമിത് ഷാ
Friday, February 21, 2020 12:21 AM IST
ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 371 റദ്ദാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതുല്യമായ സംസ്കാരം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അരുണാചൽപ്രദേശിന്റെ 34-ാം സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ ആർട്ടിക്കിൾ 371 റദ്ദാക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. അതൊരിക്കലും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.