നടൻ മോഹിത് ബാഗേൽ അന്തരിച്ചു
Sunday, May 24, 2020 12:17 AM IST
മുംബൈ: ബോളിവുഡ് ചിത്രമായ റെഡിയിൽ സൽമാൻ ഖാനൊപ്പം അമർ ചൗധരിയായി വേഷമിട്ട നടൻ മോഹിത് ബാഗേൽ(26) അന്തരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലുള്ള വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അർബുദത്തെത്തുടർന്ന് ആറുമാസക്കാലമായി ഡൽഹി എഐഐഎംസിൽ ചികിത്സയിലായിരുന്നു. മിലൻ ടാക്കീസ്, ബണ്ടി ഓർ ബലി 2, ഇക്കീസ് ടോപ്പോൺ കി സലാമി, ഗലി ഗലി ചോർ ഹെ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.