തമിഴ്നാട്ടില്‍ ഇന്നലെ 817 രോഗികള്‍, ഒറ്റ ദിവസത്തെ ഉയര്‍ന്നനിരക്ക്
Wednesday, May 27, 2020 11:36 PM IST
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നലെ 817 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രണ്ടാം തവണയാണ് തമിഴ്നാട്ടില്‍ ഒരു ദിവസം രോഗികളുടെ എണ്ണം എണ്ണൂറു കടക്കുന്നത്. ആകെ രോഗികള്‍ 18,545. ഇന്നലെ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര് കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 133.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് മഹാരാഷ്്്ട്രയില്നിന്നു വന്നവരാണ്. കേരളത്തില്‍നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 309 പേര് സ്ത്രീകളാണ്. ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 15,205 ആയി. ഇന്നലെ 376 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ 23 പേര് മരിച്ചു. ആകെ മരണം 938 ആയി. അഹമ്മദാബാദില്‍ മാത്രം മരണം 764 ആയി.