ബംഗാളില്‍ ജൂണ്‍ ഒന്നിന് ആരാധനാലയങ്ങള്‍ തുറക്കും
Saturday, May 30, 2020 12:17 AM IST
കോല്‍ക്കത്ത: ബംഗാളില്‍ ജൂണ്‍ ഒന്നിന് എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മോസ്കുകള്‍, സിക്ക് ഗുരുദ്വാരകള്‍ എന്നിവ തുറക്കുമെന്ന് മമത അറിയിച്ചു. എന്നാല്‍, ആരാധനാലയങ്ങളില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനമുണ്ടാകില്ല. കര്‍ണാടകയാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനം.