യുപിയിലും ഹരിയാനയിലും വെട്ടുക്കിളി ആക്രമണം
Monday, June 29, 2020 12:32 AM IST
ന്യൂഡൽഹി: യുപിയിലും ഹരിയാനയിലും വെട്ടുക്കിളി ആക്രമണത്തെത്തുടർന്ന് നിരവധി ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. പാക്കിസ്ഥാനിൽനിന്നു രാജസ്ഥാൻവഴിയാണ് വെട്ടുക്കിളികൾ മറ്റു സംസ്ഥാനത്തെത്തിയത്.
യുപിയിലെ ജലൗൻ ജില്ലയിലെത്തിയ വെട്ടുക്കിളി കൂട്ടത്തെ ആറു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ നശിപ്പിച്ചു. ഝാൻസിയിൽനിന്നാണ് ഇവയെത്തിയത്. എഴുപതുശതമാനം വെട്ടുക്കിളികളെയും നശിപ്പിച്ചെന്ന് ജലൈൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. തിവാരി പറഞ്ഞു.