കോവിഡ്: സൂറത്ത് ആശങ്കാകേന്ദ്രം
Tuesday, July 7, 2020 12:35 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്നലെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് സൂറത്തിൽ. ഇന്നലെ റിപ്പോർട്ട് ചെയ്ത 735 കേസുകളിൽ 241 ഉം സൂറത്തിലാണ്. അഹമ്മദാബാദിൽഇന്നലെ 183 പേർക്കു രോഗം സ്ഥിരീകരിച്ചു. ഏതാനു നാൾ മുന്പുവരെ പ്രതിദിന കോവിഡ് കേസുകളിൽ 60 ശതമാനത്തിലേറെ അഹമ്മദാബാദിലായിരുന്നു.