ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരർ കൊലപ്പെടുത്തി
Thursday, July 9, 2020 12:34 AM IST
ശ്രീനഗർ: കാഷ്മീരിൽ ബിജെപി നേതാവിനെയും ഇദ്ദേഹത്തിന്റെ പിതാവിനെയും സഹോദരനെയും ഭീകരർ വെടിവച്ചു കൊന്നു. ബന്ദിപോറ ജില്ലയിൽ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു ആക്രമണം.
ബിജെപി ജില്ലാ പ്രസിഡന്റ് വസിം അഹമ്മദ് ബാരി, സഹോദരൻ ഉമർ, പിതാവ് ബഷീർ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. വസിമിന്റെ കടയ്ക്കു വെളിയിലായിരുന്നു ഭീകരാക്രമണമുണ്ടായത്.