കർണാടകയിൽ തുടർച്ചയായ എട്ടാം ദിവസവും അയ്യായിരത്തിലധികം രോഗികൾ
Saturday, August 1, 2020 12:56 AM IST
ബംഗളൂരു: കർണാടകയിൽ തുടർച്ചയായ എട്ടാം ദിവസവും അയ്യായിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ 5843 പേർക്കാണു രോഗം ബാധിച്ചത്. ആകെ രോഗികൾ 1,24,115. ഇന്നലെ 84 പേർ മരിച്ചു. ആകെ മരണം 2314.
ബംഗളൂരുവിൽ മാത്രം ഇന്നലെ 2220 പേർക്കു രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിൽ ഇന്നലെ 20 പേർ മരിച്ചു.