കമൽനാഥിന്റെ വസതിയിൽ ഹനുമാൻ ചാലിസ
Monday, August 3, 2020 12:17 AM IST
ഭോപ്പാൽ: അയോധ്യയിൽ രാമക്ഷേത്രത്തിനു തറക്കല്ലിടുന്നതിനു തലേന്നു ചൊവ്വാഴ്ച മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് സ്വവസതിയിൽ ‘ഹനുമാൻ ചാലിസ’ പ്രാർഥന സംഘടിപ്പിക്കുന്നു. കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. കമൽനാഥ് ഹനുമാൻ ഭക്തനാണെന്നും പരിപാടിക്കു മറ്റു ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.