സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിനു ബിഹാറിന്റെ ശിപാർശ
Wednesday, August 5, 2020 12:26 AM IST
പാറ്റ്ന/മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ശിപാർശ ചെയ്തു. എന്നാൽ, ഇത്തരം ശിപാർശ നടത്താൻ ബിഹാറിന് അധികാരമില്ലെന്ന് നടി റിയാ ചക്രവർത്തിയുടെ അഭിഭാഷകൻ പറഞ്ഞു.
സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണത്തിനു ബിഹാർ ശിപാർശ ചെയ്തതായി മുഖ്യമന്ത്രി നിതീഷ് കുമാർ ട്വീറ്റ് ചെയ്തു.
സുശാന്തിന്റെ മരണം അന്വേഷിക്കാനുള്ള അവകാശത്തെചൊല്ലി പാറ്റ്ന പോലീസും മുംബൈ പോലീസും തമ്മിൽ അധികാരവടംവലി നടക്കുന്നുണ്ട്. ജൂൺ 14നു മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ മരിച്ചനിലയിലാണ് മുപ്പത്തിനാലുകാരനായ സുശാന്തിനെ കണ്ടെത്തിയത്.