പപ്പടം കാത്തില്ല; കേന്ദ്രമന്ത്രി മേഘ്വാളിനു കോവിഡ്
Monday, August 10, 2020 12:52 AM IST
ന്യൂഡൽഹി: ഒരു പ്രത്യേക ബ്രാൻഡിലുള്ള പപ്പടം കഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്നു പറഞ്ഞ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിനു കോവിഡ്. തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബിക്കാനീറിൽ നിന്നുള്ള ബിജെപി എംപിയാണ് പാർലമെന്ററി കാര്യ സഹമന്ത്രിയായ മേഘ്വാൾ.
കോവിഡിനെ മറികടക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് പറഞ്ഞ് മേഘ് വാൾ വാർത്തകളിൽ നിറഞ്ഞിരുന്നു.