സുശാന്തിന്റെ മരണം: റിയ ചക്രവർത്തിയെ ഇഡി രണ്ടാമതും ചോദ്യം ചെയ്തു
Tuesday, August 11, 2020 12:47 AM IST
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംതവണയും നടി റിയ ചക്രവർത്തിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു.
ഇന്നലെ റിയ, സഹോദരൻ ഷോവിക്, അച്ഛൻ ഇന്ദ്രജിത് ചക്രവർത്തി എന്നിവരാണ് ഇഡി മുന്പാകെ ഹാജരായത്. റിയയുടെയും സുശാന്തിന്റെയും ബിസിനസ് മാനേജരായിരുന്ന ശ്രുതി മോദിയെയും ഇഡി ചോദ്യം ചെയ്തു.