റഷ്യയുടെ വാക്സിനിൽ ഉറപ്പില്ലാതെ എയിംസ് ഡയറക്ടർ
Thursday, August 13, 2020 12:23 AM IST
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ട തുണ്ടെ ന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡൽഹി ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ.
ലോകത്ത് ആദ്യമായി റഷ്യയിൽ കൊറോണ വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.
റഷ്യയുടെ വാക്സിൻ വിജയകരമാണെങ്കിലും അത് സുരക്ഷിതമാണോ, ഫലപ്രാപ്തിയുണ്ടോ എന്നീ കാര്യങ്ങൾ ഇനിയും പരിശോധിക്കേണ്ട തുണ്ട്. ഏതെങ്കിലും രീതിയിലുള്ള പാർശ്വഫലങ്ങളുണ്ടോയെന്നും നോക്കണം. ഇന്ത്യയിൽ കോവിഡ് വാക്സിൻ നിർമിക്കാനുള്ള പ്രവർത്തനം ഉൗർജിതമായി തുടരുന്നുണ്ടെന്നും ഗുലേറിയ പറഞ്ഞു.