ലബനനിലേക്ക് ഇന്ത്യൻ സഹായം
Saturday, August 15, 2020 12:15 AM IST
ന്യൂഡൽഹി: ബെയ്റൂട്ടിലെ സ് ഫോടനത്തെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന ലബനന് അടിയന്തര സഹായമായി ഭക്ഷണവും മരുന്നും അടക്കം 58 ടൺ വസ്തുക്കൾ ഇന്ത്യ അയച്ചുകൊടുത്തതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
ഈ മാസം നാലിന്, ബെയ്റൂട്ട് തുറമുഖത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണു സ്ഫോടനമുണ്ടായത്. ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന കണക്കുകൾ ഐക്യരാഷ്ട്രസഭ ഇന്നലെ പുറത്തുവിട്ടു. 178 പേർ മരിച്ചു. 6000 പേർക്കു പരിക്കേറ്റു. 30 പേരെ കാണാനില്ല. 15 കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടായി.