പത്തുകോടി രൂപ പിഴയടച്ചാൽ ശശികലയ്ക്കു പുറത്തിറങ്ങാം
Tuesday, September 15, 2020 11:48 PM IST
ബംഗളൂരു: അനധികൃത സ്വത്തു സന്പാദനക്കേസിൽ ജയിലിൽ കഴിയുന്ന, മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല 10 കോടി രൂപ പിഴയടച്ചാൽ 2021 ജനുവരി 27നു പുറത്തിറങ്ങാമെന്നു ജയിൽ അധികൃതർ.
66 കോടി രൂപയുടെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ 2017 ഫെബ്രുവരി മുതൽ ശശികല പരപ്പന അഗ്രഹാര ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ്.