സുദർശൻ ടിവി പരിപാടിക്കെതിരേ സുപ്രീംകോടതി
Tuesday, September 15, 2020 11:48 PM IST
ന്യൂഡൽഹി: വിവാദമായ സുദർശൻ ടിവി പരിപാടിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മാധ്യമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സ്വയം നിയന്ത്രണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നു നിരീക്ഷിച്ച ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, ടിആർപി മാത്രം ലക്ഷ്യമാക്കി വിവാദം സൃഷ്ടിക്കാനുള്ള ചില ഇലക്ട്രോണിക് മാധ്യമങ്ങളുടെ നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
ഒരു സമുദായത്തെ മാത്രം അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ അനുവദിക്കാനാവില്ലെന്നും സുദർശൻ ടിവിയുടെ പരിപാടിക്കു ഡൽഹി ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.