സ്വർണക്കടത്ത്: ലോക്സഭയിൽ ആരോപണം
Thursday, September 17, 2020 12:25 AM IST
ന്യൂഡൽഹി: കേരളത്തിലെ സ്വർണക്കടത്ത് വിഷയം ലോക്സഭയിൽ ഉന്നയിച്ച് ബിജെപി എംപി. ബാംഗളൂരുവിൽ നിന്നുള്ള എംപി തേജസ്വി സൂര്യയാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. പിണറായി വിജയൻ സർക്കാർ കള്ളക്കടത്ത് സംഘവുമായി ഒത്തു ചേർന്ന് പ്രവർത്തിക്കുകയാണെന്നായിരുന്നു ബിജെപി എംപിയുടെ ആരോപണം.
ബിജെപി എംപിയുടെ ആരോപണങ്ങൾക്കെതിരേ സിപിഎം എംപിമാരായ എ.എം ആരിഫും പി.ആർ നടരാജനും പ്രതിഷേധിച്ചു. ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതി നടക്കുന്നതായി ബിജെപി എംപി പറഞ്ഞു. ദുരന്തങ്ങളെ കേരള സർക്കാർ രാഷ്ട്രീയ നേട്ടമാക്കി മാറ്റുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ചവരുടെ വിവരങ്ങൾ അനധികൃതമായി ശേഖരിക്കുന്നു. കള്ളക്കടത്ത് മുതൽ മയക്കുമരുന്നു കടത്ത് വരെയുള്ളവർ സർക്കാരുമായി ബന്ധപ്പെടുന്നുവെ ന്നും തേജസ്വി പറഞ്ഞു.