പ്രതിപക്ഷത്തിന്റേതു കർഷക വിരുദ്ധ നിലപാട്്: മോദി
Saturday, September 19, 2020 12:31 AM IST
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംപിമാരുടെയും ശന്പളവും അലവൻസുകളും 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ബിൽ രാജ്യസഭയിൽ പാസായി.
ചൊവ്വാഴ്ച ബിൽ ലോക്സഭയിൽ പാസായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖലയിൽ ഉൾപ്പെടെ പണം വിനിയോഗിക്കുന്നതിനാണു ശന്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിൽ ഇല്ലാത്തതിനാൽ സഹമന്ത്രി ജി. കിഷൻ റെഡ്ഢിയാണു ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ എംപിമാർ ബില്ലിനെ അനുകൂലിച്ചു.