മറാഠി നടി ആശാലത അന്തരിച്ചു
Wednesday, September 23, 2020 12:01 AM IST
സത്താറ: പ്രമുഖ മറാഠി നടി ആശാലത വാബ്ഗാവ്കർ(79) അന്തരിച്ചു. ഇവർ ഒരാഴ്ചയയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ നില വഷളായ ആശാലതയെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഷൂട്ടിംഗിനാണ് നടി സത്താറയിലെത്തിയത്. നിരവധി മറാഠി, ഹിന്ദി സിനിമകളിലും മറാഠി നാടകങ്ങളിലും ആശാലത അഭിനയിച്ചിട്ടുണ്ട്. ഗോവയിലാണ് ഇവർ ജനിച്ചത്.