ബഹിരാകാശത്തും ചൈനയുടെ കടന്നാക്രമണം
Thursday, September 24, 2020 12:09 AM IST
ന്യൂഡൽഹി: അതിർത്തിയിൽ നടത്തുന്ന പ്രകോപനങ്ങൾക്കു പുറമേ ഇന്ത്യൻ ബഹിരാകാശത്തും ചൈന കടന്നാക്രമണം നടത്തിയെന്ന് റിപ്പോർട്ട്.
ഇന്ത്യയുടെ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിൽ 2012നും 2018നും ഇടയിൽ ചൈന പലതവണ ആക്രണം നടത്തി. എന്നാൽ, ഐഎസ്ആർഒ ഇതിനെയെല്ലാം വിജയകരമായി പ്രതിരോധിച്ചു എന്നും അമേരിക്കയിലെ ചൈന എയ്റോ സ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
എന്നാൽ, ഇത്തരത്തിൽ ഒരു ആക്രണം നടന്നതായി നേരിട്ട് വിവരമില്ലെന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ പ്രതികരിച്ചത്. സൈബർ മേഖലയിൽ ഭീഷണികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതിനു പിന്നിൽ കൃത്യമായി ആരാണെന്ന് പറയാൻ കഴിയില്ല. ഒരിക്കൽ പോലും ഇന്ത്യയുടെ സാറ്റലൈറ്റ് മേഖലയിലെ കടന്നാക്രമണത്തിന് വഴങ്ങിക്കൊടുക്കേണ്ടി വന്നിട്ടില്ലെന്നും ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ വ്യക്തമാക്കി.