കോവിഡ്: കേന്ദ്രമന്ത്രി സുരേഷ് അംഗഡി അന്തരിച്ചു
Thursday, September 24, 2020 12:38 AM IST
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹി എയിംസിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം. കർണാടകയിലെ ബെലഗാവിയിൽനിന്നുള്ള ലോക്സഭാംഗമാണ് അദ്ദേഹം.
രണ്ടാഴ്ച മുന്പായിരുന്നു മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2004 മുതൽ തുടർച്ചയായി നാലു തെരഞ്ഞെടുപ്പുകളിൽ സുരേഷ് അംഗഡി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ചു.
രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ആദ്യ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗഡി. ആറ് എംഎൽഎമാരും മൂന്നു എംപിമാരും കോവിഡ് ബാധിച്ചു മരിച്ചു.