ബംഗളൂരു കലാപം: മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തു
Friday, September 25, 2020 12:36 AM IST
ബംഗളൂരു: ബംഗളൂരു കലാപത്തിന്റെ മുഖ്യ സൂത്രധാരനെ എൻഐഎ അസ്റ്റ് ചെയ്തു. സയിദ് സാദ്ദിഖ് അലി(44) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 11ന് കെജി ഹള്ളി പോലീസ് സ്റ്റേഷൻ ആക്രണത്തിൽ ഇയാൾ പങ്കാളിയായിരുന്നു. ബംഗളൂരു കലാപക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ എൻഐഎ 30 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. എയർഗൺ, ആയുധങ്ങൾ, ഇരുന്പുവടികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ഡിവിആറുകൾ, എസ്ഡിപിഐ, പിഎഫ്ഐ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ കണ്ടെടുത്തതായി എൻഐഎ ഐജി സോണി നാരംഗ് അറിയിച്ചു.