മോദിക്ക് രാഹുലിന്റെ പരിഹാസ ചോദ്യം
Tuesday, October 20, 2020 10:50 PM IST
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈനീസ് പട്ടാളത്തെ പുറത്താക്കുന്ന തീയതി പ്രധാനമന്ത്രി രാജ്യത്തോട് പറയണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
“പ്രിയ പ്രധാനമന്ത്രി, വൈകുന്നേരം ആറിന് രാഷ്ട്രത്തെ ചെയ്യുന്പോൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ നിന്ന് ചൈനക്കാരെ പുറത്തെറിയുന്ന തീയതി കൂടി ദയവായി രാജ്യത്തോടു പറയണം. നന്ദി’’ എന്നായിരുന്നു ഇന്നലെ വൈകുന്നേരം 4.55ന് രാഹുലിന്റെ ട്വീറ്റിൽ പരിഹസിച്ചത്.