ഫാ. സ്റ്റാൻ സ്വാമിക്കു ജാമ്യം അനുവദിച്ചില്ല
Monday, October 26, 2020 12:30 AM IST
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിക്കു എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. എൽഗർ പരിഷത് കേസിൽ ഒക്ടോബർ എട്ടിനാണ് ഫാ. സ്റ്റാൻ സ്വാമി(83)യെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
പാർക്കിൻസണ്‍സ് അടക്കമുള്ള രോഗങ്ങളും പ്രായാധിക്യവും കോവിഡ് ആശങ്കയും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്. ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ബഗൈച കാന്പസിൽനിന്നായിരുന്നു എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഫാ. സ്റ്റാൻ സ്വാമി ഇപ്പോൾ നവി മുംബയിലെ തലോജ സെൻട്രൽ ജയിലിലാണ്.