കപ്പൽവേധ മിസൈൽ പരീക്ഷിച്ചു
Saturday, October 31, 2020 2:06 AM IST
കോൽക്കത്ത: നാവികസേന കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ബംഗാൾ കടലിലെ അഭ്യാസത്തിനിടയ്ക്ക് ഐഎൻഎസ് കോര യുദ്ധക്കപ്പലിൽനിന്നു തൊടുത്ത മിസൈൽ കൃത്യത പാലിച്ചതായി സേനാവൃത്തങ്ങൾ അറിയിച്ചു. ലക്ഷ്യമായി ഉപയോഗിച്ച കപ്പൽ തകർന്നു തീപിടിച്ചു.
കഴിഞ്ഞയാഴ്ച അറബിക്കടലിലും കപ്പൽവേധ മിസൈൽ പരീക്ഷിച്ചിരുന്നു. ഐഎൻഎസ് പ്രബൽ യുദ്ധക്കപ്പലിൽനിന്നു തൊടുത്ത മിസൈൽ മാരക കൃത്യതയോടെ ലക്ഷ്യം തകർത്തു. കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷം വർധിച്ചതിനു പിന്നാലെ നാവികസേന ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്കു കൃത്യമായ സന്ദേശം നല്കുകയാണ് ഉദ്ദേശ്യം.