ചുഴലിക്കാറ്റ്: തമിഴ്നാട് അടിയന്തര നടപടി തുടങ്ങി
Tuesday, November 24, 2020 12:34 AM IST
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം 25ന് ഉച്ചയോടെ തമിഴ്നാടിന്റെ തീരങ്ങളിൽ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിയുടെ നേതൃത്വത്തിൽ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. മഹാബലിപുരത്തും പുതുച്ചേരിയിലെ കാരയ്ക്കലിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. നാഗപട്ടണത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് സർക്കാർ നിർദേശം നല്കി.