മുൻ തൃണമൂൽ എംപിയെ ഇഡി അറസ്റ്റ് ചെയ്തു
Thursday, January 14, 2021 12:01 AM IST
ന്യൂഡൽഹി: അനധികൃത പണമിടപാട് കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) മുൻ എംപിയും വ്യവസായിയുമായ കൻവാർ ദീപ് സിംഗിനെ (59) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 1,900 കോടി രൂപയുടെ ചിട്ടിക്കേസുമായി ബന്ധപ്പെട്ടാണ് ആൽക്കമിസ്റ്റ് ലിമിറ്റഡിന്റെ സ്ഥാപകനായ സിംഗിനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ സിംഗിനെ 16 വരെ റിമാൻഡ് ചെയ്തു. ടിഎംസി രാജ്യസഭാംഗമായിരുന്ന സിംഗ് ദീർഘകാലമായി പാർട്ടിയുമായി അടുപ്പത്തിലല്ല.