ലഹരിമരുന്ന്: മഹാരാഷ്ട്ര മന്ത്രിയുടെ മരുമകന്റെ വസതിയിൽ തെരച്ചിൽ
Friday, January 15, 2021 12:47 AM IST
മുംബൈ: ലഹരിമരുന്നു കേസിൽ മഹാരാഷ്ട്രയിലെ എൻസിപി മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാന്റെ വസതിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)പരിശോധന നടത്തി.
കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ഇയാളെ 18 വരെ എൻസിബി കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവായിരുന്നു. ബാന്ദ്രയിലെ വസതിയിലും ജൂഹുവിലെ ഏതാനും കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന.
ബ്രിട്ടീഷ് പൗരൻ കരൺ സജ്ജാനി ഉൾപ്പെടെ മൂന്നുപേരുമായുള്ള ബന്ധമാണ് ഖാനെ കേസിൽ കുടുക്കിയത്. 200 കിലോ ലഹരിമരുന്നുമായി കരൺ സജ്ജാനി ഉൾപ്പെടെ മൂന്നുപേരെ നേരത്തേ എൻസിബി അറസ്റ്റ്ചെയ്തിരുന്നു.