മഹാരാഷ്ട്രയിൽ ഏറ്റവും നേട്ടം തങ്ങൾക്കെന്ന് എൻസിപി
Wednesday, January 20, 2021 12:53 AM IST
മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് എൻസിപി ആണെന്ന് മന്ത്രി ജയന്ത് പാട്ടീൽ. 14,000 ഗ്രാമപഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൻസിപി 3276 പഞ്ചായത്തുകളിൽ ഭരണം നേടി. കോൺഗ്രസ് (1938), ബിജെപി (2942), ശിവസേന(2406) എന്നിങ്ങനെയാണു മറ്റു കക്ഷികൾ നേടിയ പഞ്ചായത്തുകളെന്ന് പാട്ടീൽ കൂട്ടിച്ചേർത്തു. അതേസമയം, 6,000 പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടിയെന്നാണു ബിജെപി അവകാശപ്പെടുന്നത്.