കോൺഗ്രസ് പ്രവർത്തക സമിതി നാളെ
Thursday, January 21, 2021 12:56 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. സംഘടന തെരഞ്ഞെടുപ്പു വിഷയങ്ങൾക്ക് പുറമേ, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പും ചർച്ചയാകും. കർഷക പ്രക്ഷോഭം, ബലാക്കോട്ട് ആക്രണം സംബന്ധിച്ച വിവരങ്ങൾ ചോർന്ന് വാട്സ് ആപ്പിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഉൾപ്പടെ പാർട്ടിയുടെ നിലപാടുകളും യോഗത്തിൽ ചർച്ച ചെയ്യും.