പശ്ചിമ ബംഗാളിലെ കോൺഗ്രസ്-ഇടത് സഖ്യം: 77 സീറ്റിൽ ധാരണ, ചർച്ചകൾ തുടരുന്നു
Tuesday, January 26, 2021 1:38 AM IST
കോൽക്കത്ത:പശ്ചിമബംഗാളിൽ 2016ൽ വിജയിച്ച 44 സീറ്റുകളിൽ കോൺഗ്രസും 33 സീറ്റുകളിൽ ഇടതുമുന്നണിയും മത്സരിക്കാൻ ധാരണയായി. ഇരു പാർട്ടികളും 77 സീറ്റുകളിൽ വിജയിച്ചിരുന്നു. അവശേഷിക്കുന്ന 217 സീറ്റുകൾ സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്നും ഈ മാസം അവസാനത്തോടെ സീറ്റുവിഭജനം പൂർത്തിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
കോൺഗ്രസും ഇടതുമുന്നണിയും സംയുക്ത പ്രചാരണം നടത്തുന്നതു സംബന്ധിച്ച് ചർച്ച നടന്നുവരികയാണെന്ന് ബംഗാൾ ഇടതു മുന്നണി ചെയർമാനും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ബിമൻ ബോസ് പറഞ്ഞു.
294 അംഗ ബംഗാൾ നിയമസഭയിലേക്ക് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കും.