സ്ഫോടകവസ്തു നിറച്ച കാർ; ജയ്ഷ്-ഉൽ-ഹിന്ദ് ഉത്തരവാദിത്വം ഏറ്റു
Monday, March 1, 2021 12:34 AM IST
മും​​ബൈ: റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ചെ​​യ​​ർ​​മാ​​ൻ മു​​കേ​​ഷ് അം​​ബാ​​നി​​യു​​ടെ വീ​​ടി​​നു മു​​ന്നി​​ൽ സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച കാ​​ർ എ​​ത്തി​​ച്ച​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ജ​​യ്ഷ്-​​ഉ​​ൾ-​​ഹി​​ന്ദ് ഏ​​റ്റെ​​ടു​​ത്തു. സോ​​ഷ്യ​​ൽ മെ​​സേ​​ജിം​​ഗ് ആ​​പ്പ് ആ​​യ ടെ​​ല​​ഗ്രാ​​മി​​ലൂ​​ടെ​​യാ​​ണ് സം​​ഘ​​ട​​ന ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.


വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് അം​​ബാ​​നി​​യു​​ടെ വീ​​ടി​​നു മു​​ന്നി​​ൽ ജെ​​ലാ​​റ്റി​​ൻ സ്റ്റി​​ക്കു​​ക​​ൾ നി​​റ​​ച്ച എ​​സ്‌​​യു​​വി ക​​ണ്ടെ​​ത്തി​​യ​​ത്. ഒ​​രാ​​ഴ്ച മു​​ന്പ് മോ​​ഷ്ടി​​ച്ച വാ​​ഹ​​ന​​മാ​​യി​​രു​​ന്നു അ​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ക്രൈംബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.